ബോണ്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജര്‍മന്‍ മേഖല യുവജന സംഗമം 'അമിഗോസ് 2025' (AMIGOS2025)നവംബര്‍ 29 ന് ബോണ്‍ ഹോളി സ്പിരിറ്റ് ദൈവാലയ ഹാളില്‍ നടത്തി. എംസിവൈഎം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്കിയ സംഗമത്തില്‍ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് പതാക ഉയര്‍ത്തി, എംസിവൈഎം ഗാനം ആലപിച്ചും പ്രതിജ്ഞ ചൊല്ലിയും സംഗമത്തിന് ആരംഭം കുറിച്ചു.
ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. ക്രിസ്തുവിന്റെ സ്നേഹത്താല്‍ ഒന്നിച്ചുകൂടി, യുവജനങ്ങള്‍ തങ്ങളുടെ പ്രതിഭകളും സമര്‍പ്പണവും പ്രാര്‍ത്ഥനയും ചേര്‍ത്തുള്ള ഒരു വിശേഷദിനമാണന്നും പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന്റെ ആഗമനകാലത്തിലേയ്ക്കു കടക്കുമ്പോള്‍ ഒരുവലിയ പ്രതീക്ഷയുടെ സംഗമാണന്നും ജോസഫ് അച്ചന് പറഞ്ഞു.
ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രമേയം "Youth: Abide in the Word of God", ദൈവവചനത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥ ശക്തിയും ജ്ഞാനവും ധൈര്യവും ലഭിക്കുന്നത് എന്ന സത്യം അച്ചന് ഓര്‍മ്മിപ്പിച്ചു.
AMIGOS ഒരു മത്സരപരിപാടിമാത്രമല്ല, മറിച്ച് യുവജനങ്ങളുടെ സൗഹൃദത്തിന്റെ ഉത്സവം,പ്രതിഭകളുടെ ഒത്തുചേരല്‍ വഴിയായി പ്രതിഭയുടെ വേദിയാണന്നും അച്ചന് കൂട്ടിച്ചേര്‍ത്തു.
വിശ്വാസത്തില്‍ വളരാനുള്ള അവസരം,ഒന്നായി ദൈവത്തെ അനുഭവിക്കുന്ന ഒരു ആത്മീയ സംഗമം ആണന്നും ഡയറക്ടറച്ചന് ഓര്‍മ്മിപ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭ ജര്‍മനി കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍(ഫ്രാങ്ക്ഫര്‍ട്ട്) സംഗമം ഉദ്ഘാടനം ചെയ്തു. ദൈവസംരക്ഷണത്തെ നിരന്തരം ഉറപ്പാക്കുന്നവരാകണം യുവജനങ്ങള്‍ എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എം സി വൈ എം ജര്മന്മേഖല ഓണ്‍ലൈന്‍ മാഗസിന് ഫാ.ജോണ്‍ ചരുവിള (തിരുവനന്തപുരം) പ്രകാശനം ചെയ്തു. എംസിവൈഎം പ്രസിഡന്റ് ഷാന്റി സാം സംഗമത്തില്‍ സംസാരിച്ചു. കുമ്പിള് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം 'ക്രിസ്മസിന് ഹാപ്പിനസ്സ്' സംഗമ വേദിയില്‍ വച്ച് കുമ്പിള് ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെ പ്രകാശനം ചെയ്യപ്പെട്ടു.
ഹൃദയമൊരുക്കി കാത്തിരുന്നു എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് കൊച്ചി രൂപതാംഗം ഫാ.ബിബിന്‍ ജോര്‍ജ് ആണ്. ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍, യൂറോപ്പിലെ മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ രചനാ മികവിലാണ് 'ക്രിസ്മസിന് ഹാപ്പിനസ്' ഒരുക്കിയിട്ടുള്ളത്. ബിനു മാതിരംപുഴയാണ് ഓര്ക്കസ്ട്രേഷന്.
യൂറോപ്പിലെ സി എം ഐ വൈദികരുടെ ഡെലിഗേഷന് സുപ്പീരിയറായ ഫാ. ജോര്‍ജ് വടക്കിനേഴത്ത് സി.എം.ഐ, ജോസ് കുമ്പിളുവേലില്‍, പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അരുണ്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. എംസിവൈഎം ജനറല്‍ സെക്രട്ടറി വിബിന് വിന്‍സി നന്ദി അറിയിച്ചു. ജിറ്റി അരുണ്‍ പോഗ്രാം മോഡറേറ്റ് ചെയ്തു.
ജര്‍മ്മനിയിലെ 8 യൂണിറ്റുകളില്‍ നിന്നായി നൂറോളം യുവജനങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ പിന്നീട് വചന വര്‍ഷത്തോടനുബന്ധിച്ചുള്ള വേദവാക്യ രചന മത്സരവും, കരോള്‍ ഗാന മത്സരവും, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും നടത്തി. അമിഗോസിന്റെ രണ്ടാം പതിപ്പ് ജര്‍മനിയിലെ മലങ്കര സുറിയാനി കത്തോലിക്കാസഭ യുവജനങ്ങളുടെ കൂട്ടായ്മയുടെയും വിശ്വാസതീക്ഷ്ണതയുടെയും സാക്ഷ്യമായി മാറിയെന്നു മാത്രമല്ല സൗഹൃദത്തിന്റെയുംകൂടി വേദിയായി.സി.മെറിന് എസ്ഐസി ആണ് എംസിവൈഎം ആനിമേറ്റര്‍.
വേദവാക്യ രചന, മത്സരത്തിലെയും, കരോള്‍ഗാനം, മല്‍സരത്തിലെയും ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് എന്നീ മല്‍സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു. അഖില ജര്‍മന്‍ കരോള്‍ ഗാന മല്‍സരത്തില്‍ ആകെ ആറു ടീമുകളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഫ്രാങ്ക്ഫര്‍ട്ട് യൂണിറ്റും, രണ്ടാം സ്ഥാനം ഹാന്നോവര്‍ യൂണിറ്റും, മൂന്നാം സ്ഥാനം ഡോര്‍ട്ട്മുണ്ട് യൂണിറ്റും കരസ്ഥമാക്കി. ഫാ.ജോര്‍ജ് വടക്കിനേഴത്ത്, സി.ലിന്‍ഡ എസ്എബിഎസ്, ജോസ് കുമ്പിളുവേലില്‍ എന്നിവരായിരുന്നു മല്‍സരങ്ങളിലെ ജൂറി.
എംസിവൈഎംന്റെ ശക്തമായ നേതൃത്വവും ഫാ.ജോസഫ് ചേലമ്പറമ്പത്തിന്റെ ഏകോപനവും, ആനിമേറ്റര്‍ സി.മെറിന് എസ്ഐസി യുടെ പ്രോല്‍സാഹനവും പരിപാടിയെ വിജയത്തില്‍ എത്തിച്ചു.
വിഡിയോ വാര്‍ത്ത താഴെ;
- dated 15 Dec 2025
Comments:
Keywords: Germany - Otta Nottathil - Amigos_2025_youth_meet_Bonn_carol_competition_dec_15_2025 Germany - Otta Nottathil - Amigos_2025_youth_meet_Bonn_carol_competition_dec_15_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Questions or feedback regarding our
web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal Home
| Advertise | Link
Exchange | SiteMap | Contact
Us